'സത്യത്തില്‍ എന്താണ് പ്രണയം ? കടലും അതിന്റെ ആകാശവും. മണ്ണും മഴയും... അതൊക്കെ ഒരുതരം നിസ്വാര്‍ഥമായ പ്രണയത്തില്‍ ആണെന്ന് തോന്നുന്നു. പക്ഷെ മനുഷ്യന് പ്രണയ മുഖത്തെത്തുമ്പോള്‍ സ്വാര്‍ഥത കലരുന്നു. നീ എന്റേത് എന്ന് പറയുന്നിടത്ത് ഒരു തടവറയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രണയത്തെ പ്രണയിക്കാന്‍ വിടുക. പക്ഷിയെ പോലെ അത് അതിന്റെ വിഹായസ്സില്‍ പറന്നു പറന്ന്...'
അതേ, കടലും അതിന്റെ ആകാശവും ...അവര്‍ നിസ്വാര്‍ഥമായ പ്രണയത്തില്‍ ആണ്. കടലിന്റെ പ്രണയം എത്രകാലം കഴിഞ്ഞാലും അതിന്റെ ആകാശത്തിനുമാത്രം സ്വന്തം. കടലിനൊരിക്കലും മറ്റൊരാകാശത്തെ പ്രണയിക്കാനാവില്ല.തന്നിലെ അവസാനതുള്ളി ജലവും ഇല്ലാതെയാകും വരേയ്ക്കും തന്റെ പ്രണയം നീരാവിയായി ആകാശത്തിനു നല്കിക്കൊണ്ടേ ഇരിക്കും. ആകാശം തന്റെ പ്രണയം മഴയായി തിരിച്ചും.അവര്‍ക്കൊരിക്കലും പിരിയാനാകില്ല.
സ്വയം ഇല്ലാതെയാകും വരേയ്ക്കും പരസ്പരം പ്രണയിച്ചുകൊണ്ടേ ഇരിക്കും. മനുഷ്യന് മാത്രം പ്രണയത്തിലും കാപട്യം നിറയ്ക്കുന്നു. മനുഷ്യന് മാത്രം സദാ മാറ്റം കൊതിക്കുന്നു. മനുഷ്യനൊഴിച്ച് ലോകത്തിലെ ചരാചരങ്ങള്‍ക്കൊന്നിനും അഭിനയം വശമല്ല. മനുഷ്യനൊഴിച്ച് മറ്റൊരു ശക്തിക്കും കൃത്രിമമായുണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം സാധ്യമല്ല. മറ്റെല്ലാ ജീവജാലങ്ങളും,പ്രകൃതിതന്നെയും പ്രകൃതിദത്തമായ രീതിയല്‍ ആശയവിനിമയം നടത്തുമ്പോള്‍ മനുഷ്യന് മാത്രം കൃത്രിമമായി ഉണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം നടത്തുന്നു.
ഭാഷ രൂപപ്പെട്ടത് അവനവന്റെ ഉള്ളിലുള്ള ആശയം,വികാരം മറ്റുള്ളവരെ അറിയിക്കാനായിട്ടാണെങ്കിലും ഇന്ന് മനുഷ്യര്‍ കൂടുതലായും തന്റെ ഉള്ളിലുള്ള വികാരം മറ്റുള്ളവരില്‍ നിന്നും മറയ്ക്കാനായിട്ടല്ലേ ഭാഷ ഉപയോഗിക്കുന്നത്?! തന്നില്‍ ഇല്ലാതെയായ പ്രണയം ഉണ്ട് എന്നു വിശ്വസിപ്പിക്കാനും അതേ ഭാഷ ഉപയോഗിക്കുന്നു പലപ്പോഴും...
എന്താണീ രാത്രി ഞാന്‍ ഇത്രയേറെ അസ്വസ്ഥയായിരിക്കുന്നത്?സമയം മൂന്നുമണി കഴിഞ്ഞിട്ടും എനിക്കിനിയും ഉറങ്ങാനായിട്ടില്ല . പലവട്ടം കിടന്നു നോക്കിയിട്ടും ഉറക്കം ഇന്നെന്നില്‍ നിന്നും വഴിമാറി പോയിരിക്കുന്നു ! മനസ്സില്‍ എന്തൊക്കെയോ ദുഷ്ച്ചിന്തകള്‍വട്ടമിട്ടു പറക്കുന്നു !!

....മലയാളി പ്രണയിതാക്കള്‍ ....
പ്രണയം, അത് സത്യമാണോ?
മറുപടിഇല്ലാതാക്കൂഅങ്ങനെ തോന്നുന്നതല്ലേ ?
യഥാര്‍ത്ഥത്തില്‍ പ്രണയം എന്നൊന്ന് ഉണ്ടോ ?
ഉണ്ടെങ്കില്‍ എന്താണത്?
സാഹചര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച് മാറുന്ന ഒരു തരം ചിന്ത മാത്രമല്ലേ അത് ?
ഞാന്‍ നിന്നെ മാത്രമേ പ്രണയിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രണയമുണ്ടോ?
അയാളെ കണ്ടില്ലായിരുന്നെങ്കില്‍ മറ്റൊരാളെ പ്രണയിക്കുമായിരുന്നില്ലേ ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആര്‍ക്കെങ്കിലും തരാമോ?
തരണം , തന്നെ പറ്റു..................................
ഇല്ലെങ്കില്‍ ഞാന്‍ കരുതും ഞാന്‍ കരുതുന്നതാണ് ശരി എന്ന്.
അത് വേണ്ട.
പ്രണയിക്കുന്നവര്‍ക്ക് ഉത്തരം പറയാമല്ലോ.
പറയണം
ആരെങ്കിലും
കാരണം , ഇല്ലെങ്കില്‍ എനിക്ക് ഭ്രാന്തു പിടിക്കും .
ഒരിക്കല്‍ ഈ പ്രണയത്തില്‍ ഞാനും വിശ്വസിച്ചിരുന്നു . അന്നെനിക്ക് ഉറപ്പായിരുന്നു പ്രണയം എന്നത് സത്യമാണെന്ന് . അല്ല അത് മാത്രമേ സത്യമായി ഉള്ളു എന്ന് . കാരണം അത് എന്നെത്തേടി വന്നതായിരുന്നു . അന്നൊക്കെ സാമീപ്യം കൊണ്ടുണ്ടാകുന്ന നെഞ്ചിടിപ്പിന്റെ താളമായിരുന്നു എനിക്ക് പ്രണയം . പ്രണയിക്കാന്‍ വേണ്ടി പ്രണയിച്ചതല്ല . സംഭവിച്ചു പോയതായിരുന്നോ? ഏയ് അല്ല , കണ്ണില്‍ നോക്കിയാല്‍ സമുദ്രം കാണാമെന്നും ചെവിയോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കമെന്നും വെറുതെ തോന്നിയതയിരുന്നോ?. ഇന്നാണെങ്കില്‍ ഞാന്‍ പറഞ്ഞേനെ അതൊക്കെ വെറും തോന്നലുകലനെന്നു പക്ഷെ അന്ന് , അന്ന് ശരിക്കും ഞാന്‍ അറിഞ്ഞതയിരുന്നല്ലോ അതൊക്കെ . മനസ് നഷ്ടമാവുമ്പോള്‍ ആണ് പ്രണയം നേടുന്നതെന്ന് പറഞ്ഞു തന്നത് ആരായിരുന്നു ? ഇന്ന് കണ്ടെങ്കില്‍ ചോദിക്കാമായിരുന്നു പ്രണയം നഷ്ടപ്പെട്ടപ്പോ എന്ത് കൊണ്ട് മനസ് തിരികെ വന്നില്ല എന്ന് . പാരലല്‍ കോളേജിലെ ഗുരു -ശിഷ്യ ബന്ധത്തില്‍ നിന്നും എപ്പോഴാണ് പ്രണയത്തെ ഞാന്‍ വേര്‍തിരിച്ചറിഞ്ഞത് എന്ന് ഓര്‍ക്കാനാവുന്നില്ല. കണ്ണുകള്‍ തമ്മിലിടയുമ്പോള്‍ തിരിചെടുക്കനവാത്തതും എന്തെങ്കിലും സംസാരിക്കേണ്ടി വരുമ്പോള്‍ ശ്വാസം കിട്ടാത്തതും എല്ലാം എന്ത് കൊണ്ടായിരുന്നു ? ആ അസ്വസ്ഥത അതായിരുന്നോ പ്രണയം? അതോ ........................എന്തായാലും അപ്പോള്‍ ഞാന്‍ പ്രണയത്തിന്റെ ആരാധകനായിരുന്നു, എനിക്കുണ്ടാകുന്ന ഓരോ മാറ്റത്തിനെയും ഞാന്‍ പ്രണയമായി കണ്ടു. അര്‍ദ്ധരാത്രികളില്‍ കണ്ണിമ ചിമ്മാതെ മഞ്ഞ ഡിസ്പ്ളേയുള്ള നോക്കിയ 1100 യില്‍ ഏറ്റവും പ്രിയമുള്ള ഐറി എന്ന റിംഗ്ടോനിനു വേണ്ടി കാത്തിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന സുഖവും എനിക്ക് പ്രണയമായിരുന്നു. പുലരുവോളം ഏറ്റവും ചെറിയ ശബ്ദത്തില്‍ പരസ്പരം കൈമാറിയിരുന്നതും പ്രണയമായിരുന്നോ. ആയിരിക്കും കാരണം നെഞ്ചിടിപ്പ് അപ്പോഴും ഉണ്ടായിരുന്നു. അല്ല അത് പ്രണയം തന്നെ ആയിരുന്നു. കാരണം 5 ദിവസങ്ങള്‍ പോലെയാണല്ലോ 5 വര്‍ഷങ്ങള്‍ കടന്നു പോയത് . പ്രണയത്തിനെ ഏറ്റവും പ്രധാന സ്വഭാവം അത് സമയത്തിന്റെ ഈ ഓടിപ്പോക്ക് ആണല്ലോ . അതിനിടെ എന്തൊക്കെ മാറ്റങ്ങള്‍, അധ്യാപനത്തിന്റെ നിര്‍മലത ആഗ്രഹിച്ചിരുന്ന ഞാന്‍ എത്തിപ്പെട്ടത് കക്കിയുടുപ്പിനുള്ളില്‍, ചിത്രശലഭാങ്ങള്‍ക്കിടയില്‍ കഴിയാന്‍ ഒത്തിരി ആശിച്ചിട്ടും നിയമത്തിന്റെ കാര്‍ക്കശ്യവും നിരപരാധികളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും കുറ്റവാളികളുടെ നിഗൂഡതകളും നിറഞ്ഞു നില്ക്കുന്ന സെന്‍ട്രല്‍ ജെയിലിനുള്ളില്‍ ആണല്ലോ എനിക്ക് എത്തിപ്പെടാന്‍ പറ്റിയത് . പക്ഷെ അപ്പോഴും പ്രണയം എന്റെ ഉള്ളില്‍ തീവ്രമായി പെയ്യുകയായിരുന്നു. മുന്പത്തെക്കാലും കുടുതല്‍ , ഒടുവില്‍ പെറ്റു വളര്‍ത്തി വലുതാക്കിയവരെയും പ്രണയത്തിനെയും ഒരേ ത്രാസിന്റെ ഇരു ഭാഗങ്ങളില്‍ വച്ച് തുക്കി നോക്കേണ്ടി വന്നപ്പോഴും പ്രണയമായിരുന്നു എനിക്കെല്ലാം. കാരണം ഒന്നേ ഉള്ളു പ്രണയം സത്യമാണെന്ന്, അല്ല അത് മാത്രമേ സത്യമായി ഉള്ളു എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു .................................................................................................................
പക്ഷെ, അല്ല പ്രണയം സത്യമല്ല...............................
വെറും തോന്നല്‍ മാത്രമാണ് .............................
വിശ്വസിക്കരുത് ...............................
ഒരിക്കലും ഞാന്‍ വിശ്വസിക്കില്ല
നിങ്ങളും വിശ്വസിക്കരുത് ...................
എല്ലാവരും ഒരു പോലെ അല്ല. ആത്മാർഥമായി പ്രണയിക്കുന്നവരും ഉണ്ട്. സ്ത്രീയിലും പുരുഷനിലും
മറുപടിഇല്ലാതാക്കൂതീർച്ചയായും ഉണ്ടായിക്കും
മറുപടിഇല്ലാതാക്കൂപ്രണയം സത്യം ആണ് .......
മറുപടിഇല്ലാതാക്കൂചിലരുടെ സ്വഭാവം കൊണ്ടാണ് പ്രണയം പൊട്ടുന്നത് അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല