2011 ജൂൺ 11, ശനിയാഴ്‌ച

എന്നിട്ടും നീയും നിന്ടെ ഓര്‍മകളും

മനസിലെ അണയാത്ത കനലുകളില്‍
മറവിയുടെ ചാരം എത്ര നാള്‍ മൂടികിടന്നാലും
ഓര്‍മ്മകള്‍ ഇടയ്ക്കിടെ അത് നീറ്റികൊണ്ടിരിക്കും
നിന്ടെ ഓര്‍മ്മകള്‍ കൊണ്ട് എനിക്ക് ജീവിക്കാം എന്ന്
ഞാന്‍ വെറുതെ ആശിച്ചു പോയി
നിമിഷങ്ങളും വര്‍ഷങ്ങളും എത്രയോ തവണ മാറിവന്നില്ലേ
എന്നിട്ടും നീയും നിന്ടെ ഓര്‍മകളും എന്നെ വിട്ടുപോകതതെന്തേ...?
ഓര്‍മ്മകള്‍ എനിക്കിപ്പോള്‍ ഒരു ശാപമായി മാറുകയാണോ ...
എനിക്ക് വയ്യ ,നിന്ടെ സ്വപ്നങ്ങള്‍ എന്നെ വേട്ടയാടുന്നു ....
ഇതില്നിന്നെരിക്കൊരു മോചനം വേണം ...
ഇനിയെങ്കിലും നിനക്കെന്നെ മറന്നുകൂടെ
എന്റെ സ്വപ്ങ്ങളും ജീവിതവും നിമിഷ നേരം കൊണ്ട്
തച്ചുടച്ചു ഇരുളിന്ടെ ലോകത്തിലേക്ക്‌ നീ പറന്നകന്നപ്പോള്‍
തനിച്ചായത്‌ ഞാനും എന്റെ ഓര്‍മകളും മാത്രമാണ്
ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ് നിന്നെ
മറന്നേക്കു ....
ഇനിയെന്ടെ ജീവിതത്തിലും സ്വപ്നങ്ങളിലും
നിനക്ക് പ്രവേശനമില്ല .....
മറക്കാന്‍ ശ്രമുക്കുകായ നിന്നെ
നീ വന്നാല്‍ നിന്നെ തള്ളി പറയാന്‍ എനിക്കാവില്ല
പക്ഷേ എന്നെ മറക്കാന്‍ ഇപ്പോള്‍ നിനക്കകുമല്ലോ
മറന്നേക്കുക എന്നെ എന്നന്നേക്കുമായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ