2011 ജൂൺ 11, ശനിയാഴ്‌ച

വെറുമൊരു മോഹം

ആദ്യ കാഴചയില്‍-
നീലിമയില്‍ നിറഞ്ഞ നിന് രൂപം
എന്‍ ഉള്ളില്‍ ഒരായിരം-
വല്ലരി പൂത്ത പോലെ...

മിന്നിമിനുങ്ങിയ താരകളിലൊന്ന്-
മണ്ണിലിറങ്ങി വന്നതു പോലെ...

ദേവീ... ആദ്യ കാഴ്ചയില്‍ തന്നെ-
ഒരായിരം ദീപാരാധനയുടെ സുകൃതം തന്നു നീ

നീ പാടുന്ന പാട്ടുകളില്‍-
സ്വരമായി അലിയുവാന്‍ മോഹം..

നിന്റെ കാലിലെ നൂപുരത്തിന്‍-
മണിയായി ചിലമ്പുവാന്‍ മോഹം...

നാദസ്വരമേളം നെഞ്ചില്‍ മുറുകുന് വേളകളീല്‍-
ആള്‍ക്കൂട്ടത്തില്‍ നിന്‍ കണ്ണൂകള്‍ തിരഞ്ഞൂ ഞാന്‍...

വിടരുന്ന ഓരോപുലരികളിലും--
ചന്ദനക്കുറിയിട്ട നിന്‍ മുഖം കണീകാണുവാന്‍ മോഹം...

നിന്‍ മുടിയില്‍ ചേര്‍ന്നു മയങ്ങുവാന്‍....
ഒരു വാടാത്ത പൂവിതളാകുവാന്‍ മോഹം...

ഒടുവിലൊരു മഴയായി പെയ്തു.....
നിന്‍ നെറുകയില്‍ മുത്തി-
നിന്നിലൂടൊഴുകിയിറങ്ങി-
നിന്‍ മാറിലെ ചൂടില്‍ തിളച്ചു-
ബാഷ്പമായി അലിഞ്ഞ്-
നിന്റെ മാത്രമാകുവാനൊരു മോഹം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ