2011 ജൂൺ 10, വെള്ളിയാഴ്‌ച

ഈ മുഖം നീ മറക്കുക





ജീവിതത്തിന്‍റെ പാതവക്കില്‍ കണ്ട

നിര്‍ജ്ജിവമാം ഈ മുഖം നീ മറക്കുക

നീ മറക്കുക , എനിക്കു വേണ്ടി നീ മറക്കുക

അത് ദൈന്യതുടെ മുഖമാണ്

കാഴ്ചയുടെ ജലകമായ കണ്ണട പറയും ,

ഈ മുഖം -

കത്തിയെരിയുന്ന മെഴുകുതിരിയാണ്‌

അസ്തമിക്കാറായ സുര്യനാണ്

പുലര്‍കാലത്തെ മഞ്ഞുതുള്ളിയാണ്

ശുഷ്കമാം  എന്‍ ഹൃദയ പീലികള്‍

ഒരിറ്റു സ്നേഹത്തിനായി കൊതിച്ചുവോ?

"ഇല്ല"

അത് വരണ്ട തൂലികയിലെഴുതിയ-

മോഹത്തിന്‍ മരിചികയായിരുന്നു

ദുഖത്തിന്‍ കൊടുമുടിതുമ്പിലൂടെ,

നാശത്തിന്‍ ചുഴിയിലൂടെ

മുങ്ങുമെന്‍ ജീവിതം

കൊതിക്കുന്നുവോ ഒരു ആര്‍ദ്രതയിക്കായ്

ഇല്ല ,

അത് ശുന്യമാം കാത്തിരിപ്പാണ്

എങ്കിലും നീ എനിക്കായ് ചെയ്യുക

കയ്പ്പുള്ള ഓര്‍മ്മകളും എന്നെയും

മധുരിക്കുമാ ഓര്‍മ്മകളും എന്നെയും

മരിക്കാത്ത ഓര്‍മ്മകളാക്കി സുക്ഷിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ