2011 ജൂൺ 10, വെള്ളിയാഴ്‌ച

പ്രണയം



പ്രണയം ഒരു മഴ പോലെയാണ്
അകലെ പെയയുമ്പോള്‍ കൊതിയാകും.
ഒരിക്കല്‍ പെയ്താല്‍ മതി
ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍

'കടപ്പാടുണ്ടെനിക്ക് നിന്നോട്
ഒരു ജന്മം മുഴുവന്‍
കരയാന്‍ പഠിപ്പിച്ചതിന്
ഇടയ്ക്ക് ഓര്‍ത്തുപോകുന്നത്
മറന്നിട്ടില്ലെന്ന് അടിവരയിടാനാണ്.
തണുപ്പ് പെയ്തിറങ്ങിയ
ജൂണിന്റെ ഓര്‍മ്മയ്ക്കായി
സൂക്ഷിച്ചേക്കുക നീ-
നിന്റെ പ്രണയം
മറക്കുവാന്‍ പറഞ്ഞു
മറഞ്ഞു നീ പോയ നേരം,
മുറിയില്‍ വരച്ച നിന്‍ ചിത്രങ്ങള്‍ തുടച്ചു മാറ്റി
ഹൃദയത്തില്‍ കൊത്തിയ ചിത്രങ്ങള്‍ ഇന്നും തുടിച്ചു നില്‍പ്പൂ..
കണ്ണുനീര്‍ വാര്‍ത്തു
പിരിഞ്ഞു നീ പോയ നേരം
കടലാസില്‍ കുറിച്ച നിന്‍ കവിതകള്‍ അടര്‍ത്തി മാറ്റി,
മനസ്സില്‍ കുറിച്ച നിന്‍ കവിതകള്‍ ഇന്നും വിടര്‍ന്നു നില്‍പ്പൂ..
മേഘങ്ങളെത്ര മഴ പൊഴിച്ചാലും
മുകിലിന്‍ മൂടുപടം അണിയാത്ത തിങ്കളായ്‌ എന്നും
എന്‍ മുന്നില്‍ വിരിയും പൂനിലാവു നീ
നീ തന്ന ലേഖനത്തില്‍, ഞാന്‍ വായിച്ച പ്രണയ വരികളില്‍
നിന്‍ പാല്‍പുഞ്ചിരി കാണാനിന്നും ഞാന്‍ കൊതിച്ചിരിപ്പൂ..
എങ്ങനെ ഞാന്‍ മറക്കും നിന്നെ
എങ്ങനെ ഞാന്‍ മറക്കും
എന്നിനി കാണും ഞാനാ പൂമിഴി
എന്നിനി കാണും ഞാന്‍
എങ്ങനെ ഞാന്‍ മറക്കും നിന്നെ
എങ്ങനെ ഞാന്‍ മറക്കും
എന്നിനി കേള്‍ക്കും ഞാനാ മധുമൊഴി
എന്നിനി കേള്‍ക്കും ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ