2011 ജൂൺ 11, ശനിയാഴ്‌ച

കാത്തിരിപ്പ്‌............


നിന്നോട് പറയാനുള്ളതു ഞാന്‍ മണല്‍ത്തിരകളില്‍ എഴുതിയിട്ടു...
എന്നാല്‍വിധിയുടെ ഏതൊ വേലിയേറ്റത്തില്‍,
അലച്ചു വന്ന തിരകള്‍ അതു മായ്ച്ചുകളഞ്ഞു....
പിന്നീട്, നിനക്കായി ഞാനെന്റെ മനസ്സ് ഒലിവിലകളില്‍ കുറിച്ചിട്ടു....
എന്നാല്‍ ഏതോ മഞ്ഞു കാലത്തവ എവിടെയോ കൊഴിഞ്ഞു വീണു...
ഒടുവില്‍ നിന്നെകാണാന്‍ മേഘങ്ങളിലേറി ഞാന്‍ പുറപ്പെട്ടു....
പക്ഷേ, ആഞ്ഞടിച്ച കാറ്റെന്നെഏതോ ചുടു മരുഭൂമിയില്‍ തള്ളിയിട്ടു.....
അവിടെ, യുഗാന്തരങ്ങളോളം ഞാന്‍നിന്നെ കാത്തു കിടന്നു...
ഒടുവില്‍ കണ്ണീരാല്‍ നിറഞ്ഞ ഒരുകള്ളിമുള്‍ച്ചെടിയായി പുനര്‍ജ്ജനിച്ചു....
പക്ഷെ എന്നിട്ടും നീ എന്നെ അറിഞ്ഞില്ല, അടുത്ത് വന്നില്ല .....
അറിയാഞ്ഞതോ അറിയില്ലെന്ന് ഭാവിക്കുന്നതോ .... എന്തോ എനിക്കറിയില്ല ....
ഇന്നും എന്നും എപ്പോളും നിനക്കായി ഞാന്‍ കാത്തിരിക്കുന്നു ....
എന്നെ തിരിച്ചറിഞ്ഞ് എന്നിലേക്കാകുന്ന ആ ഒരു നിമിഷത്തിനായി .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ