2011 ജൂൺ 10, വെള്ളിയാഴ്‌ച

ഞാന്‍ പ്രണയലേഖനമാണ്..

 
ഞാന്‍ പ്രണയലേഖനമാണ്..
എന്നെ നോക്കുന്ന നിന്‍റെ കണ്ണിലെ
സംശയത്തിന്‍റെ നിഴലാട്ടം ഞാന്‍ കാണുന്നു...
എന്തിനാവും ഇതു എന്നല്ലേ?

വെറുതെ ...സത്യമായും വെറുതെ...
അനന്തമായ ഓര്‍മകളിലെ മണിചെപ്പിലേക്ക്
മേഞിരങ്ങുമ്പോള്‍ എനിക്കൊരു തോന്നല്‍
നിനകെഴുതണമെന്നു...
പണ്ടു കോളേജിന്റെ നിണ്ട
ഇടനാഴിയിലും .ആളൊഴിഞ്ഞ
വരാന്തകളിലും ,വാകമരചുവട്ടിലും ,മാസലദോശയുടെ
മണം ഉയരുന്ന കാന്റീനുകളിലും

മാറത്തടുക്കിയ ഫയലിനുള്ളിലും ഞാന്‍
നിന്നോടോപ്പമുണ്ടായിരുന്നു..

എന്നെ ഒന്ന് കാണാന്‍ ,നിന്‍റെ മനസും കണ്ണും
കൊതിച്ചിരുന്നു...
അതിനായി നീ രാവുകളെ
പകലുകളാക്കിയിരുന്നു..


എന്‍റെ സാനിധ്യം നിന്നിലെ
കവിയെ ,കലാകാരനെ
തൊട്ടുണര്‍ത്തിയിരുന്നു...
മഴയെ തേടുന്ന വേഴാമ്പലിനെ പോലെ
നിന്നിലെകെത്തുന്ന എന്നെ നീ മനസോടു
ചേര്‍ത്ത് വച്ചിരുന്നു ...

പിന്നിട് പ്രണയം വേഗതക്ക് വഴിമാറിയപ്പോള്‍
ഇന്റര്‍ നെറ്റും,sms ഉം,മൊബൈല്‍ ഫോണും
നിനക്ക് കുട്ടുകരായ്...
നിന്‍റെ ആത്മാവായ എന്നെ നീ വലിച്ചെറിഞ്ഞു..
മാറിനിന്നു കണ്ണ് നനക്കുവനെ എനിക്ക് കഴിഞ്ഞൊല്ല് ...
കാലം അങ്ങനെയാ...
നഷ്ട്ടങ്ങളെല്ലാം എന്നിക്കു മാത്രം ...

നിന്നെ ,നിന്‍റെ
സ്നേഹത്തെ..ആവലാതിയെ ..എല്ലാം എനിക്ക്
നഷ്ട്ടമായ്..
എങ്കിലും ഞാന്‍ സങ്കടപെടുന്നില്ല..കാരണം
മറ്റൊരു രൂപതിലെങ്ങിലും എന്നെ നീ

നെഞ്ജോടു ചെര്‍ക്കുന്നുണ്ടല്ലോ ......
നിന്നെ ഓര്‍ത്തു...നിന്‍റെ സൌകര്യങ്ങളെ
ഓര്‍ത്തു എന്നിലെകൊരു തിരിച്ചു വരവ്
ഞാന്‍ ആഗ്രഹിക്കുന്നില്ല ....

ഒത്തിരി സ്നേഹത്തോടെ നിന്‍റെ പ്രണയലേഖനം(ലവ് ലെറ്റര്‍).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ