
ഒരിക്കല്‍ ഞാന്‍ നിന്റെ എല്ലാമായിരുന്നു...
എന്നും എപ്പോഴും നീ വാതോരാതെ സംസാരിക്കുമായിരുന്നു...
ഒരു ദിവസം പോലും എന്നെ കാണാതിരിക്കാന്‍ നിനക്കാവില്ലായിരുന്നു..
ഞാനില്ലങ്കില്‍ നീയില്ല എന്ന് ഒരുപാട് തവണ നീ എന്റെ കാതില്‍ ഒരു സ്വകാര്യം പോലെ പറഞ്ഞിരിക്കുന്നു...അതു കേട്ട് ഞാന്‍ എന്തുമാത്രം ആഹ്ളാദിച്ചിരുന്നു, അഹങ്കരിച്ചിരുന്നു... അതിനുള്ള ശിക്ഷയാണോ... നിന്റെയീ അകല്‍ച്ച...?
എന്നോടൊരു വാക്കുരിയാടാതെ, ഒന്നു നോക്കുക പോലും ചെയ്യാതെ...
ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും നമ്മളൊന്നിച്ചു നെയ്തത് നീ
മറന്നു പോയോ...?എന്തേ... നിനക്കു ഞാന്‍ അന്യനായോ?? എന്തേ എന്റെ സ്നേഹം നീ
കാണാതെ പോകുന്നത്...? എനിക്ക് സഹിക്കാനാവില്ല നിന്റെയീ അകല്‍ച്ച...
എന്നെങ്കിലും നിനക്കെന്റെ സ്നേഹം സത്യമായിരുന്നുവെന്നു മനസ്സിലാകും...
അപ്പോഴേക്കും ഞാന്‍ ഒരുപക്ഷേ.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ