2011 ജൂൺ 10, വെള്ളിയാഴ്‌ച

നിന്‍ ഓര്‍മ്മകള്‍ ......


ഒരു സന്ധ്യ നേരത്തെന്‍ മനസ്സിന്‍ പടിവാതിലില്‍
ഒരു ദീപ നാളമായ് നീ വന്നു
നിന്‍ രൂപം ഞാന്‍ എന്‍ മനസ്സിന്‍ മഴവില്‍ നിരങ്ങാലാല്‍ കുടിയിരുത്തി
എവിടെ നിന്നോ വന്ന നീ
ഒരു വാക്കും മിണ്ടാതെ എങ്ങോ മാഞ്ഞു പോയി
നിറദീപം തെളിയുന്ന്തെന്‍ പ്രിയേ
നിന്‍ ഓര്‍മ്മകള്‍ എന്‍ മന്സ്സം ശ്രീകോവിലില്‍
എനിയം നിന്‍ സ്വരം കേള്‍ക്കാന്‍ കൊതിക്കും എന്‍
മനസ്സിനോട് അരുതേ അരുതെന്ന് ഞാന്‍ യാചിച്ചു പോയി
ഒരു മഴതുള്ളി പോല്‍ എന്നുമെന്‍
മനതാരില്‍ നിന്‍ സ്വരം
അര്‍ദ്രമായ്‌ പെയ്തിരങ്ങുന്നുവോ
ഇടറുന്നു താളമായ് മനസ്സിന്റെ വീണയില്‍
ശ്രുതി മീട്ടുന്നു നിന്‍ ഓര്‍മ്മകള്‍
മധുരമാം നിന്‍ സ്വരം ഒന്നു കേള്‍ക്കാന്‍
കൊതിക്കുമ്പോഴും
ഒരു നുള്ള് നൊമ്പരം മാത്രം
ഇനി നീ വരില്ലന്നരിയമെങ്ങിലും
എന്തിനോ വേണ്ടിയെന്‍ കാത്തിരിപ്പ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ