എന്റെ സ്വപ്‌നങ്ങള്‍ ചാലിച്ച -
അരുണ മേഘങ്ങള്‍ -
യന്ത്രപ്പറവ നിന്നെ കൊണ്ടിട്ട നാട്ടില്‍ -
ഒരിക്കല്‍ വിരുന്നു വരും …
സന്ധ്യകളെ താലോലിക്കുന്ന നീ -
അതിന്റെ ഗദ്ഗതം കേള്‍ക്കും ….
നമ്മളെ അന്ന്യരാക്കിയ ഈ തീരം -
ഇന്നു വിജനമാണ് ….
ഒരിക്കല്‍ എന്നെ തേടി നീ ഈ -
തീരത്ത് വരും തീര്‍ച്ച … അന്ന് ..
സ്വപ്‌നങ്ങള്‍ പൊഴിച്ചു നിസ്സഹായനായി -
എന്നെ കാണാം ….
എന്നെ വേട്ടയാടുന്ന ഏകാന്തതയെ ഭേദിച്ച് -
അന്ധകാരത്തില്‍ ഒരിറ്റു ദീപമായി -
ഈ തീരത്തെ പ്രത്യാശയുടെ സുഗന്ധമാണിയിച്ച -
മാലാഖയായി നിന്നെ കാണപ്പെടും ….
വിരസതയുടെ വാതം പിടിച്ച -
എന്റെ അടിവേരുകള്‍ക്ക് -
അമൃതേകാന്‍ ഒരു തുള്ളി കണ്ണീരെങ്കിലും -
നീ മാറ്റി വയ്ക്കണം ……
ഒരു പുരുഷായുസ്സിലെ -
കണ്ണീരിനു പകരമായി ……….
അരുണ മേഘങ്ങള്‍ -
യന്ത്രപ്പറവ നിന്നെ കൊണ്ടിട്ട നാട്ടില്‍ -
ഒരിക്കല്‍ വിരുന്നു വരും …
സന്ധ്യകളെ താലോലിക്കുന്ന നീ -
അതിന്റെ ഗദ്ഗതം കേള്‍ക്കും ….
നമ്മളെ അന്ന്യരാക്കിയ ഈ തീരം -
ഇന്നു വിജനമാണ് ….
ഒരിക്കല്‍ എന്നെ തേടി നീ ഈ -
തീരത്ത് വരും തീര്‍ച്ച … അന്ന് ..
സ്വപ്‌നങ്ങള്‍ പൊഴിച്ചു നിസ്സഹായനായി -
എന്നെ കാണാം ….
എന്നെ വേട്ടയാടുന്ന ഏകാന്തതയെ ഭേദിച്ച് -
അന്ധകാരത്തില്‍ ഒരിറ്റു ദീപമായി -
ഈ തീരത്തെ പ്രത്യാശയുടെ സുഗന്ധമാണിയിച്ച -
മാലാഖയായി നിന്നെ കാണപ്പെടും ….
വിരസതയുടെ വാതം പിടിച്ച -
എന്റെ അടിവേരുകള്‍ക്ക് -
അമൃതേകാന്‍ ഒരു തുള്ളി കണ്ണീരെങ്കിലും -
നീ മാറ്റി വയ്ക്കണം ……
ഒരു പുരുഷായുസ്സിലെ -
കണ്ണീരിനു പകരമായി ……….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ