വീണ്ടും ഞാന്‍ തനിച്ചായിരിക്കുന്നു.കൂട്ടിനു അവള്‍ തന്ന മധുര സ്നേഹത്തിന്റെയും മധുര നൊമ്പരത്തിന്റെയും നശിക്കാത്ത കുറെ ഓര്‍മ്മകള്‍ മാത്രം. പ്രണയം മൊട്ടിടുന്ന വേദിയില്‍ തന്നെ പ്രണയത്തെ ഹൃദ്യമാക്കിയവര്‍ അവസാനം തൂവല്‍ കൊഴിക്കുന്ന ഈയലുകലായി മാറുന്നു.
എന്റെ പ്രണയത്തിന്റെ വീഥികള്‍ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മനസ്സിന്റെ ഉള്ളിലെ അക്ഷരങ്ങള്‍ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര .എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ?
ജനിമ്രിതികളിവിടെ കടം കഥയാവുകയാണ്
ഇവിടെ എന്നെ പ്രണയിക്കാന്‍ ,
ഒത്തിരി സ്വാന്തനം താരാന്‍ ,
ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ ,
കുളിര്‍ കാറ്റില്‍ നാളമായി എന്റെ ചിന്തകളെ കീറിമുറിക്കാന്‍ ,
എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് ....
എങ്ങോട്ടെന്നറിയാതെ ...
ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ......
--
പ്രണയവസന്തം
പ്രണയിക്കുവാനായി പ്രണയിക്കരുതാരും പ്രണയം ചോദിച്ചു വാങ്ങരുതാരും ശല്ല്യമായ്ള്ളോരു പ്രണയത്തിലോരുനാളും സംഗീതമില്ല സാന്ത്വനമില്ല പ്രണയം കടമയല്ലാ ആവേശമല്ല വിവേചനമില്ലാത്ത വികാരമല്ല ഒരു പാഴ്വാക്കല്ല പ്രണയം ഒരു പാഴ്കിനാവുമല്ല പ്രണയം ജീവിതവഴിയിലെ ഏകാന്ത വീഥികളില്‍ വേദന പങ്കുവക്കാനൊരു കൂട്ടാണതെന്നും ഹൃദയം ഹൃദയത്തെ അറിയുന്ന വേളയില്‍ സ്നേഹം സ്നേഹത്തെ മാനിക്കും നിമിഷത്തില്‍ ജന്മം ലഭിച്ചീടുന്നൊരു പനിനീര്‍പ്പൂവിതളാണ് പ്രണയം
2011 ജൂലൈ 7, വ്യാഴാഴ്‌ച
2011 ജൂൺ 11, ശനിയാഴ്‌ച
കാത്തിരിപ്പ്............
നിന്നോട് പറയാനുള്ളതു ഞാന്‍ മണല്‍ത്തിരകളില്‍ എഴുതിയിട്ടു...
എന്നാല്‍വിധിയുടെ ഏതൊ വേലിയേറ്റത്തില്‍,
അലച്ചു വന്ന തിരകള്‍ അതു മായ്ച്ചുകളഞ്ഞു....
പിന്നീട്, നിനക്കായി ഞാനെന്റെ മനസ്സ് ഒലിവിലകളില്‍ കുറിച്ചിട്ടു....
എന്നാല്‍ ഏതോ മഞ്ഞു കാലത്തവ എവിടെയോ കൊഴിഞ്ഞു വീണു...
ഒടുവില്‍ നിന്നെകാണാന്‍ മേഘങ്ങളിലേറി ഞാന്‍ പുറപ്പെട്ടു....
പക്ഷേ, ആഞ്ഞടിച്ച കാറ്റെന്നെഏതോ ചുടു മരുഭൂമിയില്‍ തള്ളിയിട്ടു.....
അവിടെ, യുഗാന്തരങ്ങളോളം ഞാന്‍നിന്നെ കാത്തു കിടന്നു...
ഒടുവില്‍ കണ്ണീരാല്‍ നിറഞ്ഞ ഒരുകള്ളിമുള്‍ച്ചെടിയായി പുനര്‍ജ്ജനിച്ചു....
പക്ഷെ എന്നിട്ടും നീ എന്നെ അറിഞ്ഞില്ല, അടുത്ത് വന്നില്ല .....
അറിയാഞ്ഞതോ അറിയില്ലെന്ന് ഭാവിക്കുന്നതോ .... എന്തോ എനിക്കറിയില്ല ....
ഇന്നും എന്നും എപ്പോളും നിനക്കായി ഞാന്‍ കാത്തിരിക്കുന്നു ....
എന്നെ തിരിച്ചറിഞ്ഞ് എന്നിലേക്കാകുന്ന ആ ഒരു നിമിഷത്തിനായി .....

പ്രണയിനിയെ തേടീ അലയുന്നു .....
സമയം തെറ്റി ഓടൂന്ന കാലത്തിന്‍ വഴിയിലൂടെ ..
താളം തെറ്റിയ മനസ്സുമായി ഞാന്‍...
ഋതു ഭേദങ്ങള്‍ മാറ്റി വരച്ച.... എന്‍റെ....
പ്രണയിനിയെ തേടീ അലയുന്നു .....
ഞാന്‍ ശരാശരിയിലും താഴെ ചിന്തിക്കുകയും, അതിലുംതാഴെ കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍! ശരിയല്ലായ്മകളെ ധിക്കാരത്തോടെ നോക്കിക്കാണുന്നതുകൊണ്ടുമാത്രം പലപ്പോഴും താന്തോന്നി എന്ന വിളിപ്പേരുള്ളവന്‍! സൗഹൃദങ്ങളില്‍ പലപ്പോഴും ഒറ്റപ്പെടുന്നവന്‍! എന്നിരുന്നാലും….എനിക്കു പലപ്പോഴും തോന്നാറുണ്ട് ഞാന്‍ ഒരു മനുഷ്യനാണെന്ന്!! നിങ്ങള്‍ ഭ്രാന്തന്മാരെ വെറുക്കുന്നുവെങ്കില്‍ എന്നേയും വെറുത്തുകൊള്ളൂ!!
എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ '
എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .
എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..
ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍'
ആത്മാവ് നഷ്ടപ്പെട്ടവന്‍ .... കണ്ണുകള്‍ കൊണ്ട് ഈ ലോകം ചൂഴ്ന്നു നോക്കുമ്പൊഴും മനസ്സ് ഒരു അടഞ്ഞ വാതിലായി സൂക്ഷിക്കുന്നു....ആത്മാവ് നഷ്ടപ്പെട്ടവനു ചൈതന്യമേകുവാന്‍ കാലം ഒരു സ്വപ്നത്തെ കാത്തു വച്ചു...സ്വപ്നവും യാഥാര്ത്ഥ്യ വും എന്നും വേറിട്ടു നില്ക്കു ന്നു.....ഒന്നിനൊടു ഒന്നു ചേരില്ല ഒരിക്കല്ലും ....എങ്കിലും അവന്‍ ആ സ്വപ്നത്തെ പ്രണയിച്ചു.....എന്തിനെന്നറിയാ തെ......മനസ്സിന്റെ വാതില്‍ ഇന്നും അടഞ്ഞു കിടക്കുന്നു.....പക്ഷെ ഉള്ളില്‍ എവിടെയൊ ഒരു നിഴല്‍ പൊലെ ഒരു നേര്ത്ത പിടച്ചിലായ്........
നിലാവില്‍ വിടരുന്ന പൂക്കളുടെ സുഗന്ധവും വെള്ളിമേഘങ്ങളുടെ പ്രകാശവും രാപ്പാടികളുടെ സംഗീതവും എനിക്കു കൂട്ട്. ഓരോ സുഹൃത്തിന്റെ വിടവാങ്ങലും ഒരു വേദനയായ് കണ്‍പീലികളെ നനയ്കുംബോഴും, കാറ്റിന്റെ ചിറകടിയൊച്ചയില്‍..അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ക്കുന്ന എന്റെ കാത്തിരിപ്പ്. സുഹൃത്ബന്ധത്തിന്റെ നേര്‍ത്ത അവഗണന പോലും ഒരു വലിയ വേദനയായ് മിഴിനീര്‍കണങ്ങളെ പൊഴിച്ചിടുംബോഴും.. സുഹൃത്തുക്കളേ, ഓര്‍ത്തുകൊള്ളൂ ഈ പഴയ തണലിനെ.. ഇല കൊഴിച്ചും, പുഷ്പിച്ചും ഈ തണുപ്പ് ഇവിടെയുണ്ടാകും
താളം തെറ്റിയ മനസ്സുമായി ഞാന്‍...
ഋതു ഭേദങ്ങള്‍ മാറ്റി വരച്ച.... എന്‍റെ....
പ്രണയിനിയെ തേടീ അലയുന്നു .....
ഞാന്‍ ശരാശരിയിലും താഴെ ചിന്തിക്കുകയും, അതിലുംതാഴെ കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍! ശരിയല്ലായ്മകളെ ധിക്കാരത്തോടെ നോക്കിക്കാണുന്നതുകൊണ്ടുമാത്രം പലപ്പോഴും താന്തോന്നി എന്ന വിളിപ്പേരുള്ളവന്‍! സൗഹൃദങ്ങളില്‍ പലപ്പോഴും ഒറ്റപ്പെടുന്നവന്‍! എന്നിരുന്നാലും….എനിക്കു പലപ്പോഴും തോന്നാറുണ്ട് ഞാന്‍ ഒരു മനുഷ്യനാണെന്ന്!! നിങ്ങള്‍ ഭ്രാന്തന്മാരെ വെറുക്കുന്നുവെങ്കില്‍ എന്നേയും വെറുത്തുകൊള്ളൂ!!
എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ '
എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .
എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..
ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍'
ആത്മാവ് നഷ്ടപ്പെട്ടവന്‍ .... കണ്ണുകള്‍ കൊണ്ട് ഈ ലോകം ചൂഴ്ന്നു നോക്കുമ്പൊഴും മനസ്സ് ഒരു അടഞ്ഞ വാതിലായി സൂക്ഷിക്കുന്നു....ആത്മാവ് നഷ്ടപ്പെട്ടവനു ചൈതന്യമേകുവാന്‍ കാലം ഒരു സ്വപ്നത്തെ കാത്തു വച്ചു...സ്വപ്നവും യാഥാര്ത്ഥ്യ വും എന്നും വേറിട്ടു നില്ക്കു ന്നു.....ഒന്നിനൊടു ഒന്നു ചേരില്ല ഒരിക്കല്ലും ....എങ്കിലും അവന്‍ ആ സ്വപ്നത്തെ പ്രണയിച്ചു.....എന്തിനെന്നറിയാ
നിലാവില്‍ വിടരുന്ന പൂക്കളുടെ സുഗന്ധവും വെള്ളിമേഘങ്ങളുടെ പ്രകാശവും രാപ്പാടികളുടെ സംഗീതവും എനിക്കു കൂട്ട്. ഓരോ സുഹൃത്തിന്റെ വിടവാങ്ങലും ഒരു വേദനയായ് കണ്‍പീലികളെ നനയ്കുംബോഴും, കാറ്റിന്റെ ചിറകടിയൊച്ചയില്‍..അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ക്കുന്ന എന്റെ കാത്തിരിപ്പ്. സുഹൃത്ബന്ധത്തിന്റെ നേര്‍ത്ത അവഗണന പോലും ഒരു വലിയ വേദനയായ് മിഴിനീര്‍കണങ്ങളെ പൊഴിച്ചിടുംബോഴും.. സുഹൃത്തുക്കളേ, ഓര്‍ത്തുകൊള്ളൂ ഈ പഴയ തണലിനെ.. ഇല കൊഴിച്ചും, പുഷ്പിച്ചും ഈ തണുപ്പ് ഇവിടെയുണ്ടാകും
ഒരു പക്ഷെ ...........
ഒരു പക്ഷേ നീ ഒന്നു മൂളിയിരുന്നെങ്കില്‍...
ഒരു മന്ദഹാസംകൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍,
നാം തമ്മില്‍ പരിചയപ്പെടുമായിരുന്നു.
അന്യോന്യം മനസ്സിലാക്കുമായിരുന്നു.
സ്നേഹിക്കുമായിരുന്നു...
ഒന്നു ചേരുമായിരുന
ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു അരുവികള്‍
ഒരു പുഴ ആയി തീരുമായിരുന്നു.
എങ്കില്‍ നാം കണ്ടുപിടിക്കുമായിരുന്നു:
റോസാ പുഷ്പങ്ങളുടെ നിറം എന്തുകൊണ്ടു ചുവപ്പായിരിയ്ക്കുന്നെന്നു;
പുല്‍പരപ്പിന്റെ നിറം എന്തുകൊണ്ടുഹരിതാഭമായിരിക്കുന്
അകാശത്തിന്റെ നിറം എന്തുകൊണ്ടു ഇന്ദ്ര നീലമായിരിക്കുന്നു എന്നു;
ഒരു പുരുഷന്റെ ഹൃദയത്തില്‍ എന്തുകൊണ്ടു ഒരു തീനാളം എരിയുന്നു എന്നു;
ആ അഗ്നി ശമിപ്പിക്കാന്‍ ഒരു സ്ത്രീക്കു മാത്രമെ,
അവളുടെ നിറഞ്ഞ മാറിടം കൊണ്ടുസാധിക്കയുള്ളു എന്നു;
ഒരുപക്ഷെ നീ ഒന്നു മൂളിയിരുന്നെങ്കില്‍
ഒരു മന്ദഹാസം കൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍
ഈ പറഞ്ഞതെല്ലാം നാം അറിഞ്ഞു പോകുമായിരുന്നു...
കൂടാതെ മറ്റനേകം കാര്യങ്ങളും....എങ്കിൽ ?
ജന്മങ്ങളോളം പ്രണയിച്ചു കൊണ്ടേയിരിക്കാം..
കയ്യിലൊരുനുള്ള് പ്രണയവുമായി
വൈകിയവേളയിലെന്തിനാണ് നീ വന്നത്?
തുറന്നിട്ട ജാലകവാതിലിലൂടെ
ഒഴുകിയെത്തുന്ന മഴക്കാറ്റിന്റെ
തിടുക്കത്തിലുള്ളൊരു ചുംബനം പോലെ
ഒരു കുളിരുമാത്രം ബാക്കിയാകുന്നു.
മനസ്സില്‍ മൌനം വേലികെട്ടിയ-
കലാലയനാളിലെ ഇടനാഴികളില്‍,
ആലസ്യത്തിന്റെ ഇടവേളകളില്‍,
രാക്കിനാവുകളെ ഇഴപിരിയ്ക്കുന്ന-
തണുപ്പുപുതച്ച പ്രഭാതങ്ങളില്‍,
നീയെന്തേ ഒരിക്കല്‍പോലും വന്നില്ല?
മനസ്സിന്റെ മണിച്ചെപ്പില്‍ കാത്തുവെച്ച
പ്രണയത്തിന്റെ സുഗന്ധം നുകരാന്‍
വരാനിരിക്കുന്ന നാളുകള്‍ മതിയാകില്ലെങ്കില്‍
സമയത്തിനും സകലതിനുമതീതരായി
നമുക്കൊരുമിച്ച് തിരികെ നടക്കാം.
പ്രതീക്ഷകളുണരുന്ന യൌവനവും,
സ്വപ്നാനുഭൂതികളുടെ കൌമാരവുമറിഞ്ഞ്,
പുതുമഴ നനയുന്ന കുട്ടിക്കാലത്തിലേക്ക്.
പോയ കാലവും പൊഴിഞ്ഞ വസന്തവും
വീണ്ടും നമുക്കായ് മാത്രം പൂവിടും.
ഓര്‍മ്മകളില്‍ പാഴായ നിമിഷങ്ങളില്‍
പ്രണയത്തിന്റെ പുതുജീവന്‍ നിറയ്ക്കാം.
പറഞ്ഞുതീരാത്ത ഒരായിരം സ്വകാര്യങ്ങളും
കൊഞ്ചിക്കരയിക്കുന്ന കുഞ്ഞുപിണക്കങ്ങളുമായി
ജന്മങ്ങളോളം പ്രണയിച്ചുകൊണ്ടേയിരിക്കാം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)