വീണ്ടും ഞാന്‍ തനിച്ചായിരിക്കുന്നു.കൂട്ടിനു അവള്‍ തന്ന മധുര സ്നേഹത്തിന്റെയും മധുര നൊമ്പരത്തിന്റെയും നശിക്കാത്ത കുറെ ഓര്‍മ്മകള്‍ മാത്രം. പ്രണയം മൊട്ടിടുന്ന വേദിയില്‍ തന്നെ പ്രണയത്തെ ഹൃദ്യമാക്കിയവര്‍ അവസാനം തൂവല്‍ കൊഴിക്കുന്ന ഈയലുകലായി മാറുന്നു.
എന്റെ പ്രണയത്തിന്റെ വീഥികള്‍ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മനസ്സിന്റെ ഉള്ളിലെ അക്ഷരങ്ങള്‍ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര .എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ?
ജനിമ്രിതികളിവിടെ കടം കഥയാവുകയാണ്
ഇവിടെ എന്നെ പ്രണയിക്കാന്‍ ,
ഒത്തിരി സ്വാന്തനം താരാന്‍ ,
ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ ,
കുളിര്‍ കാറ്റില്‍ നാളമായി എന്റെ ചിന്തകളെ കീറിമുറിക്കാന്‍ ,
എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് ....
എങ്ങോട്ടെന്നറിയാതെ ...
ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ......
--
പ്രണയിക്കുവാനായി പ്രണയിക്കരുതാരും പ്രണയം ചോദിച്ചു വാങ്ങരുതാരും ശല്ല്യമായ്ള്ളോരു പ്രണയത്തിലോരുനാളും സംഗീതമില്ല സാന്ത്വനമില്ല പ്രണയം കടമയല്ലാ ആവേശമല്ല വിവേചനമില്ലാത്ത വികാരമല്ല ഒരു പാഴ്വാക്കല്ല പ്രണയം ഒരു പാഴ്കിനാവുമല്ല പ്രണയം ജീവിതവഴിയിലെ ഏകാന്ത വീഥികളില്‍ വേദന പങ്കുവക്കാനൊരു കൂട്ടാണതെന്നും ഹൃദയം ഹൃദയത്തെ അറിയുന്ന വേളയില്‍ സ്നേഹം സ്നേഹത്തെ മാനിക്കും നിമിഷത്തില്‍ ജന്മം ലഭിച്ചീടുന്നൊരു പനിനീര്‍പ്പൂവിതളാണ് പ്രണയം